Thursday, December 3, 2020

ഒരു വയനാട് യാത്ര ...

ഒരു വയനാട് യാത്ര ...

ദീപാവലി പ്രമാണിച് ഒരവധി വീണു കിട്ടി, ഒരു ചൊവ്വാഴ്ച! ആ ഞായറാഴ്ച ദൈവം സഹായിച് ക്ലാസും ഇല്ല ! മനസ്സില്‍ കണ്ടത് പോലെ നല്ല ഒരു നാല് ദിവസത്തെ അവധി ! (ഒരു ദിവസത്തെ leave കൂടെ കൂട്ടിയാല്‍)

അങ്ങനെ ആറ്റ് നോറ്റ് ഇരുന്നതാണ് ആ ദിവസങ്ങള്‍ക്ക് വേണ്ടി !!!

എന്നത്തേയും പോലെ എല്ലാവര്‍ക്കും തിരക്ക്, ഓരോരോ പരിപാടികള്‍... അങ്ങനെ വന്ന്‍ വന്ന്‍  ഞാനും മനുവും ഒണ്ട് ! രണ്ടു പേരെങ്കില്‍  അങ്ങനെ, ഇനി എന്ന പറ്റും എന്നറിയില്ല, എന്തായാലും പോയി കളയാം എന്ന് തന്നെ തീരുമാനിച്ചു !

വെള്ളിയാഴ്ച വയികെട്റ്റ് ഒരു 6 ആയപ്പോ മനുവിനെ desk ഇലോട്ട് വിളിച് ട്രിപ്പ്‌ പ്ലാന്നിംഗ് തുടങ്ങി. കുറച് മുന്നേ വയിച്ചുകേട്ട അറിവുവച് പോകേണ്ട് ഇടങ്ങള്‍ ഒക്കെ ഒന്ന്‍ ലിസ്റ്റ് ഇട്ടു. ആദ്യ ലിസ്റ്റില്‍ ഇടം പിടിച്ച സ്ഥലങ്ങല്‍:

1. പക്ഷി പാതാളം - 1 ദിവസത്തെ ട്രെക്ക് ആണ്. ഞാന്‍ വയനാട്ടിലേക്ക് പോകാന്‍ പ്ലാന്‍ ഇടുന്നു എന്ന വിദ്യയോട് പറഞ്ഞപ്പഴേ അവള്‍ പ്രത്യേകം പറഞ്ഞതാണ്‌ ഇവിടെ പോകണം എന്ന്‍... പിന്നെ കുറെ ബ്ലോഗും കാര്യങ്ങളും ഒക്കെ വായിച്ചപ്പോതോന്നി വളരെ വത്യസ്തമായ ഒരു സ്ഥലമായിരിക്കും എന്ന്‍ ...

2.ചെമ്പ്ര പീക്ക് - ഇതും ഒരു മോശമില്ലാത്ത ട്രെക്ക് ആണ്... ഈ രണ്ടും ചെയ്യാന്‍ പറ്റുമോ എന്ന സംശയം തോന്നിയെങ്ങിലും ലിസ്റ്റില്‍ രണ്ടാമന്‍ ഇവന്‍ തെന്നെ എന്ന്‍ തീരുമാനിച്ചു..

3. സൂചിപാറ, മീന്മുട്ടി, പൂകോട് - മനോഹരങ്ങളായ വെള്ള ചട്ടങ്ങള്‍.., തടാകം

4. മുത്തങ്ങ വനം (ഒഴിച്ചുകൂടാന്‍ പറ്റാത്തത് ! )

ഇത്രയും സ്ഥലങ്ങള്‍ - പിന്നെ വയനാട്ടിലേക്കുള്ള drive - ബന്ദിപൂര്‍ / നഗര്‍ഹോലെ/കബിനി  വഴി ! ഇത്രയം ധാരാളം - ഇതില്‍ കൂടുതല്‍ പ്ലാന്‍ ചെയ്യാന്‍ ഒന്നും ഇല്ല !

അങ്ങനെ പക്ഷി പാതാളതെ കുറിച്ച് കൂടുതല്‍ നോക്കിയപ്പോഴാണ് തിരുനെല്ലിയില്‍ ഒരു  KTDC ഹോട്ടല്‍ ഉണ്ടെന്ന്‍ മനസിലായത്... ഉടനെ തന്നെ നമ്പര്‍ എടുത്ത് വിളിച്ചു! ഒരു റൂം ഉണ്ട്.. ഉണ്ടാനെ അത് ബ്ലോക്ക്‌ ചെയ്തു ശനിയാഴ്ച രാത്രിതെക്ക്...

ശനിയാഴ്ച ജിന്സിയുടെ കൊച്ചിന്റെ മാമോദീസ കൂടി ഉച്ചക്ക് വയനാട്ടെക്ക് തിരിക്കാന്‍ ആണ് പ്ലാന്‍..

ഞങ്ങളുടെ ഈ പ്ലാനിംഗ് ഒക്കെ അറിഞ്ഞ് അവസാന നിമിഷം രാഹുലും ചേര്‍ന്നു, അവന്‍ കാണാത്ത വയനാട്ടിലെ ഒരു സ്ഥലം കാണാന്‍ - പക്ഷി പാതാളതേക്ക് ... അവനു തിങ്കളാഴ്ച ജോലികെതിയെ മതിയാവു... പക്ഷി പാതാളം കഴിഞ്ഞ അന്ന രാത്രി വണ്ടിക്ക് തിരിച്ചു വരാന്‍ പ്ലാന്‍ ഇട്ട് അവനും കൂടെ ഞങ്ങളുടെ ഒപ്പം.

ശനിയാഴ്ച മാമോദീസ ഒക്കെ കൂടി ഉച്ചക്ക് ഒരു 3 ആയപ്പോ ഞങ്ങള്‍ മൂന്ന് പേരും എന്റെ കാറില്‍ ബാംഗ്ലൂര്‍ വിട്ടു !

ഐശ്വര്യമയിട്റ്റ് മൈസൂര്‍ റോഡില്‍ നല്ല ട്രാഫിക്‌! !!6! !കഴിഞ്ഞു മൈസൂര്‍ കടന്നപ്പോള്‍... അവിടെന്ന് ഹുണ്സൂര്‍ - ഗോനികോപാല്‍ - കുട്ട - തോല്‍പെട്ടി വഴി തിരുനെല്ലിയില്‍ എത്തിയപ്പോ മണി 11 !

തോല്‍പെട്ടി എത്തിയാല്‍ പിന്നെ നല്ല രസികന്‍ കാടാണ് ! ചില്ല് തുറന്നിട്ട പതുക്കെ ഓടിച്ചു പോകുമ്പോള്‍ കേള്‍ക്കാം ഒരുപാട് കാലനക്കങ്ങള്‍!...

അങ്ങനെ തിരുനെല്ലിക്ക് മുന്നേ കണ്ടു ഒരു ഒറ്റയാനെ ! അവന്‍ റോഡ്‌ മുടക്കി നില്‍ക്കഞ്ഞത് ഞങ്ങളുടെ ഭാഗ്യം !

11.15 ഇന് മുറിയിലെത്തി - നേരത്തെ ഓര്‍ഡര്‍ ചെയ്തിരുന്ന ചപ്പാത്തിയും കറിയും കഴിച് നാളത്തെ ട്രെകിനെ കുരിചോര്ത് അങ്ങനെ അങ് ഉറങ്ങി ...

ആ രാത്രിക്ക് സംഗീതം പകരാന്‍ കുറെ ചീവേടുകളും, ഇടക്ക് ഇടക്ക് ആനയുടെ ചിന്നം വിളിയും !


പിറ്റെന്ന്‍ (ഞായര്‍)) കാലത്തേ 7:30 മണിക്കേ റൂമില്‍ നിന്നും ഇറങ്ങി നേരെ Forest IB ഇല്‍ ചെന്നു - അവിടെ 1000 രൂപ അടക്കണം - 4 പേര്‍ക്ക് ഒരു ഗൈഡ് - അതാണ് കണക്ക്..

ഞങ്ങളെ കൂടാതെ വേര് ഒന്ന്‍ രണ്ടു ചെറു സംഖങ്ങളും ഉണ്ട്...

എട്ടരയയപ്പോള്‍ ഞങ്ങള്‍ നടത്തം തുടങ്ങി ... ഭ്രംമഗിരിയുടെ താഴ്വരയിലൂടെ നടന്ന് ഗരുഡന്‍  പാറ കേറി, താഴെ പക്ഷി പാതാളം കണ്ട് തിരിച്ചെത്തുക.. ഇതാണ്  ലക്‌ഷ്യം.. http://goo.gl/maps/WIVec

കോളയട്ടകള്‍ നിറഞ്ഞ ആ നനവുള്ള കാട്ടു വഴിയിലൂടെ 7.5 km നടന്ന്‍, കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്കും തിരിച്ച കേരളത്തിലേക്കും നടന്നു  ഞങ്ങള്‍ ഗരുഡന്‍ പാറയുടെ മുകളില്‍ എത്തി 

...അപൂർണം